പ്രവാചക നിന്ദ: മുന്നിയൂർ ചിനക്കൽ മഹല്ല് പ്രതിഷേധ മാർച്ച് നടത്തി

മൂന്നിയൂർ : ആർ എസ് എസ് ഫാസിസ്റ്റ പ്രവാചക നിന്ദ പ്രതികളെ അറസ്റ്റു ചെയ്യുക, ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ആവശ്യങ്ങളുന്നയിച്ച് മഹല്ല് കമ്മറ്റിയുടെ കീഴിൽ പ്രതിഷേധ മാർച്ച് നടത്തി.

ചിനക്കൽ മദ്രസ്സയിൽ നിന്ന് തുടങ്ങി ആലിൻചുവട് ജങ്ഷൻ വഴി മദ്രസ്സയിൽ സമാപിച്ചു. പ്രതിഷേധ മാർച്ചിന് മഹല്ല് പ്രസിഡന്റ് സയ്യിദ് സലീം ഐദീദ് തങ്ങൾ, ഹംസ ഹാജി പരാടൻ, മുഹമ്മദ് ഹാജി എരണിക്കൽ, അബ്ദുല്ല കോയ ഹാജി, അബ്ദുൽ ഖാദർ ഹാജി, മൂസ ഹാജി ചോനാരി, കുഞ്ഞാലൻ ഹാജി, അൻവർ സാദാത്ത്, മാളിയേക്കൽ ഹമീദ്, ആലി ഹാജി മുട്ടിചിറക്കൽ മഹല്ല് ഭാരവാഹികൾ, മദ്രസ്സ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!