അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ചു

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മലപ്പുറം യോഗാസന സ്പോർട്സ് അസോസിയേഷൻ മലപ്പുറം msp ക്യാമ്പിൽ പ്രോഗ്രാം നടത്തി. അസിസ്റ്റന്റ് കമാന്റന്റ് ശ്രീ റോയ് റോജേഴ്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യോഗയെ കുറിച്ചുള്ള വിവരണം മുതിർന്ന യോഗാചാര്യനും അസോസിയേഷന്റെ രക്ഷാധികാരികൂടിയായ ശ്രീ. വിജയൻ എം പി നൽകി. യോഗാ ക്ലാസിന് ഡോക്ടർ ഇന്ദുദാസ് എൻ പി നേതൃത്വം നൽകി. യോഗാ ഡെമോൺസ്‌ട്രേഷന് ശ്രീരാഗ് എസ് വാരിയർ നേതൃത്വം നൽകി. സെക്രട്ടറി സമീർ മൂവായിരത്തിൽ നന്ദിയും പറഞ്ഞു. അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ധന്യ വി പി, ജോ. സെക്രട്ടറി അമൃത വി, ഹരിദാസ് കൊണ്ടോട്ടി, ബാബു എടരിക്കോട്, ശരണ്യ എ കെ തുടങ്ങിയവരും പങ്കെടുത്തു. Msp യിലെ 150ഓളം ആളുകൾ യോഗാ ക്ലാസിൽ പങ്കെടുത്തു.

error: Content is protected !!