Thursday, September 18

വര്‍ക്കലയിലെ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഐടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കല ആലിയിറക്കം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെല്‍സണ്‍ ജെയ്‌സണ്‍ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റല്‍ പൊലീസ് മൃതദേഹം കണ്ടെടുത്തത്.

ഇന്നലെ നെല്‍സണും നാല് സുഹൃത്തുക്കളും ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!