തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ നഗരസഭ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈകല്യത്തെ അതിജീവിച്ച് പ്രശ്‌സ്തനായ അസിംവെളിമണ്ണ മുഖ്യാതിഥിയായി.

കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, ഇപി ബാവ. സിപി സുഹ്‌റാബി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജലജ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മാറ്റേകി. സമ്മാനങ്ങള്‍ നല്‍കി.

error: Content is protected !!