ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍
കോഴിക്കോട് കല്ലായിയിലുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഒഴിവുള്ള ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. പി.ആര്‍. 1251/2023
ഗ്രേഡ് കാര്‍ഡ് വിതരണം
ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഗ്രേഡ്കാര്‍ഡുകളുടെ വിതരണം അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി ഗ്രേഡ്കാര്‍ഡ് കൈപ്പറ്റണം. പി.ആര്‍. 1252/2023
പരീക്ഷാ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കാം
അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോര്‍ട്ടലില്‍ 25 മുതല്‍ ഒക്‌ടോബര്‍ 10 വരെ പരിശോധിക്കാനവസരം. പി.ആര്‍. 1253/2023
എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗത്തില്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി കോഴ്‌സിന് സ്‌പോര്‍ട്‌സ് ക്വാട്ട (1), ഓള്‍ ഇന്ത്യ ക്വാട്ട (2), പി.ഡബ്ല്യു.സി. (1) എന്നീ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ക്യാപ് ഐ.ഡി. ഉള്ളവര്‍ക്കാണ് ഓള്‍ ഇന്ത്യ ക്വാട്ടയില്‍ അവസരം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനത്തിന് യോഗ്യരായവര്‍ കായിക പഠനവിഭാഗവുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. പ്രവേശനത്തിനായി 28-ന് മുമ്പായി രസതന്ത്ര പഠനവിഭാഗവുമായി ബന്ധപ്പെടണം. പി.ആര്‍. 1254/2023
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ പി.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. പി.ആര്‍. 1255/2023
പരീക്ഷ
ഹിന്ദി, ഫിസിയോളജി, സൈക്കോളജി വിഷയങ്ങളുടെ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 5, 6 തീയതികളില്‍ നടക്കും. പി.ആര്‍. 1256/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 9 വരെ അപേക്ഷിക്കാം.