ജോലി അവസരങ്ങൾ

അധ്യാപക നിയമനം
മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ്, സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ) തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ജൂൺ 27ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2762244

സ്‌പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നു. ജില്ലയിൽ നിലവിൽ എലിമെന്ററി തലത്തിൽ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തിൽ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ, ആർ.സി.ഐ. രജിസ്‌ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത.
സെക്കൻഡറി വിഭാഗത്തിന്  50 ശതമാനം മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ബി.എഡ്/ഡിപ്ലോമ, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.
അപേക്ഷകൾ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം സമഗ്ര ശിക്ഷാ കേരളം, ഡൗൺ ഹിൽ പി.ഒ, മലപ്പുറം 676519 എന്ന വിലാസത്തിൽ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ (കോട്ടപ്പടി ഡി.ഡി.ഇ ഓഫീസ് കോമ്പൗണ്ടിൽ) നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കണം. നിയമനം ലഭിക്കുന്ന എലിമെന്ററി വിഭാഗം ഉദ്യോഗാർഥികൾക്ക് 20,000 രൂപയും സെക്കൻഡറി വിഭാഗത്തിന് 25,000 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും.

നാഷണൽ ആയുഷ് മിഷനിൽ നിയമനം
നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ (ആയുർവേദം), മൾട്ടിപർപ്പസ് വർക്കർ, ആയുർവേദ തെറാപ്പിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ ജൂലൈ നാലിന് മുമ്പായി ഗവ. ഹോമിയോ കാൻസർ കെയർ സെന്റർ വണ്ടൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷന്റെ ഓഫീസിൽ എത്തിക്കണം. പ്രായം 40 വയസ്സിൽ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

error: Content is protected !!