Tag: Teacher

വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ
Job

വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ

അധ്യാപക നിയമനം കൊളപ്പുറം ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് എച്ച് എസ് ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19 ന് രാവിലെ 10.30 ന് തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ജൂൺ 19 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഡെമോൺസ്‌ട്രേറ്റർ തസ്‌തികയ്ക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങിൽ 60 % മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌മാൻ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ., കെ.ജി.സി.ഇ. യുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഗോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 19 ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജി...
Job

ജോലി അവസരങ്ങൾ

അധ്യാപക നിയമനംമഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ്, സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ) തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ജൂൺ 27ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2762244 സ്‌പെഷ്യൽ എഡ്യൂക്കേറ്റർ നിയമനംപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നു. ജില്ലയിൽ നിലവിൽ എലിമെന്ററി തലത്തിൽ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തിൽ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ, ആർ.സി.ഐ. രജിസ്‌ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത.സെക്കൻഡറി വിഭാഗത്തിന്  50 ശതമാനം മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ബി.എഡ...
Information

ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു ; മലപ്പുറത്ത് മലയാള അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ വളാഞ്ചേരിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനാണ് അറസ്റ്റിലായത്. രണ്ടു കുട്ടികളുടെ പരാതിയിലാണ് നടപടി. മലയാള അധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടികളുടെ പരാതി. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും പരാതിയുടെ അടിസ്ഥാനത്തില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ...
Calicut, Information, university

ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാല മുന്‍ അധ്യാപകനെതിരെ കേസ്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന മുന്‍ അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതി. തൃശ്ശൂർ, കോഴിക്കോട് കൊടുവള്ളി സ്വദേശിനികളാണ് പരാതിക്കാർ. മേയ് 11, 19 തീയതികളിലായിരുന്നു സംഭവം. ആറുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അധ്യാപകന്‍ ഒറ്റയ്ക്കായിരുന്നു താമസം. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഗവേഷകര്‍ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരത...
Information

രണ്ട് വിദ്യാലങ്ങളിലായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ; അധ്യാപകന് 29 വര്‍ഷം കഠിനതടവും പിഴയും

പെരിന്തല്‍മണ്ണ : രണ്ട് സ്‌കൂളുകളിലായി 7 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. എറണാകുളം നടമുറി മഞ്ഞപ്രയിലെ പാലട്ടി വീട്ടില്‍ ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ പോക്സോ കോടതി ശിക്ഷിച്ചത്. ജോലി ചെയ്ത വിദ്യാലയത്തിലും പരീക്ഷാ നടത്തിപ്പിന് എത്തിയ സ്‌കൂളിലുമായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. 2017ല്‍ പെരിന്തല്‍മണ്ണ പൊലീസ് റജിസ്റ്റര്‍ ചെയ്ത 2 കേസുകളില്‍ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്ന്, രണ്ട് , മൂന്ന് വര്‍ഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസില്‍ 16 വര്‍ഷം ...
Information

വീടിനു പുറത്ത് വച്ച് നിലവിളി ശബ്ദം ; അധ്യാപികയെ പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ അധ്യാപികയെ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക കെ. ഡി.ബിനിത (36)യാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. പേരാവൂര്‍ തുണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും കണ്ടത് ദേഹമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ ബിനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പി.കെ.പ്രസാദ്, മക്കള്‍: അമല്‍ പ്രസാദ് , അമയ പ്രസാദ്. പരിയാരം കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും ...
Information

വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റം; ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

അമ്പലപ്പുഴ : വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. ഒരു വിദ്യാര്‍ഥിനി കൂടി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനില്‍ ശ്രീജിത്താണ് (43) അറസ്റ്റിലായത്. പുന്നപ്ര പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്‌കൂളില്‍വച്ചും ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 19 ന് 5 വിദ്യാര്‍ഥിനികളുടെ പരാതിയെത്തുടര്‍ന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്...
Information

വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും

അമ്പലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസില്‍ പരാതി നല്‍കിയത്. നാലു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ...
Other

മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനെയാണ് (52) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകന്‍ കേസ് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. മലപ്പുറം സി.ഐ ജോബി തോമസാണ് കേസന്വേഷിക്കുന്നത്. ...
Other

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെയാണ് വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കല്‍പ...
Other

മരിച്ച സഹോദരന്റെ പേരിൽ 24 വർഷം ജോലി ചെയ്തു; അധ്യാപകൻ പിടിയിൽ

മൈസൂരു : സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്തയാൾ പിടിയിൽ. മൈസൂരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരൻ ലോകേഷ് ഗൗഡ, ജോലിയിൽ പ്രവേശിക്കും മുൻപു മരിച്ചിരുന്നു. തുടർന്ന് ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ൽ ജോലിയിൽ പ്രവേശിച്ചു. ദീർഘകാലം ജോലി ചെയ്തിട്ടും ലക്ഷ്മണയെ ആരും തിരിച്ചറിഞ്ഞില്ല. കുടുംബവഴക്കിനെ തുടർന്ന് 2019ൽ വിവരമറിഞ്ഞ ചില ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്. ...
Other

മകന്റെ ജന്മദിനത്തിന് വിദ്യാർത്ഥികൾക്ക് മത്സ്യ കുഞ്ഞുങ്ങളെ നൽകി അധ്യാപകൻ

പറപ്പൂർ : എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ ഐടി കോ ഓർഡിനേറ്റർ പിഎ. ഹാഫിസ് മാസ്റ്റർ തന്റെ മകന്റെ ഒന്നാം ജന്മദിനത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫാൻസി ഗപ്പി മീനുകളെ നൽകി.പരിപാടിയുടെ വിതരണോദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ. പി സ്കൂൾ ലീഡർ ശ്രീ വൈഗ കെപി ക്ക് നൽകി നിർവഹിച്ചു.മഴക്കാലത്തിന് മുന്നോടിയായി കൊതുക് നിർമ്മാർജ്ജനത്തിന് തയ്യാറെടുപ്പുമായി വിദ്യാർത്ഥികൾ രംഗത്ത് ഇറക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മീനുകളുടെ വിതരണം എന്ന ആശയം മുന്നോട്ട് വെച്ചതെന്നും, വിതരണം മകന്റെ ജന്മദിനത്തിൽ തന്നെയാക്കുന്നത് മനസ്സിനെ സന്തോഷിപ്പിക്കുന്നതാണെന്നും അധ്യാപകൻ അഭിപ്രായപെട്ടു.സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഹനീഫ പി അഭിപ്രായപെട്ടു.പരിപാടിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം. റഷീദ, എസ്.ആർ.ജി കൺവീനർ കെ. മഹ്‌റൂ...
Job

ലബോറട്ടറി അസിസ്റ്റന്റ്, അധ്യാപക നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അഥവാ തത്തുല്യം, ഏതെങ്കിലും അംഗീകൃത കെമിക്കല്‍/ഫിസിക്കല്‍ ലബോറട്ടറിയിലെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം(കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സ്‌പെഷല്‍ റൂള്‍സ് പ്രകാരമുള്ള യോഗ്യത) എന്നിവയാണ് യോഗ്യത. പ്രായം 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ (ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം) ശമ്പളം: 18,000-41500. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 12നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.അധ്യാപക നിയമനം നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മ...
error: Content is protected !!