വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങൾ

ഇലക്ട്രീഷൻ കം ഒ2 ടെക്‌നീഷ്യൻ

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഇലക്ട്രീഷൻ കം ഒ2 ടെക്‌നീഷ്യൻ ഒഴിവുണ്ട്. ഐ ടി ഐ ഇലേക്ട്രീഷൻ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ഓക്സിജൻ പ്ലാന്റും കൈകാര്യം ചെയ്യണം. യോഗ്യതയുള്ളവർ ഇന്ന് രാവിലെ 11 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം.

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒഴിവ്

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നടക്കും. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ലാബ് ടെക്നീഷ്യന് ഡി.എം.എല്‍.റ്റി/ ബി.എസ്.സി എം.എല്‍.റ്റി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഫാര്‍മസിസ്റ്റിന് ഡി.ഫാം/ ബി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ഒക്ടോബര്‍ 22ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം എത്തണം.

തൊഴില്‍ മേള  23ന്

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍  ഒക്ടോബര്‍  23ന്  മലപ്പുറം ഗവ. ആര്‍ട്‌സ്  സയന്‍സ് കോളജില്‍ തൊഴില്‍ മേള നടക്കും. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  അന്നേ  ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട.്  ഫോണ്‍ : 04832 734 737.

സൈക്കോളജി അപ്രന്റീസ് നിയമനം

മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി -കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി 2022-23 വര്‍ഷത്തിലേക്ക് സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. പ്രതിമാസം 17,600 രൂപയാണ് പ്രതിഫലം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഒക്ടോബര്‍ 21ന് രാവിലെ 10.30ന് മലപ്പുറം കാവുങ്ങലിലുള്ള കോളജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 0483-2972200.

ന്യൂറോ ടെക്‌നീഷ്യന്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യനെ നിയമിക്കുന്നു. ന്യൂറോ ടെക്‌നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. പ്രായം 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 22 ന് രാവിലെ  10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.


പമ്പ് ഓപ്പറേറ്റര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസ്. നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പമ്പ് ഓപ്പറേറ്ററെ നിയമിക്കുന്നു. ഐ.ടി.ഐ (പ്ലബിങ്), ഗവ. അംഗീകൃത പ്ലംബര്‍ ലൈന്‍സ് അല്ലെങ്കില്‍ ഐ.ടി.ഐ (ഇലക്ട്രീഷ്യന്‍) ഗവ. അംഗീകൃതം, കാലാവധി കഴിയാത്ത വയര്‍മാന്‍ ലൈസന്‍സ് ആണ് യോഗ്യത. പ്രായം 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ രണ്ടിന് രാവിലെ  10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന  ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.

error: Content is protected !!