ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോണ്‍ ബ്രിട്ടാസിന്റെ മാതവ് പുലിക്കുരുമ്പ ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. ആലിലക്കുഴിയില്‍ പരേതനായ പൈലി (പാപ്പച്ചന്‍ ) യുടെ ഭാര്യയാണ്. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പുലിക്കുരുമ്പ സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

മറ്റു മക്കള്‍ : സണ്ണി, റീത്ത, സെബാസ്റ്റ്യന്‍ ( മുന്‍ മെമ്പര്‍ നടുവില്‍ ഗ്രാമ പഞ്ചായത്ത് ), റെജി, മാത്യു, ജിമ്മി ദുബായ്. മരുമക്കള്‍: ലിസി നമ്പ്യാപറമ്പില്‍ (എരുവാട്ടി ) ,ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ്( ചെമ്പന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍(പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്പലത്തിങ്കല്‍(പെരുമ്പടവ്).

error: Content is protected !!