കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

തൃശൂര്‍ : ആലത്തൂര്‍ എം.പിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുന്‍ മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂര്‍ക്കരയിലുള്ള വസതിയില്‍ വെച്ച് നടക്കും

അല്‍പസമയം മുന്‍പ് കെ.രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വിവരം അറിയിച്ചത്. ‘ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’ എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലായിരുന്ന കെ രാധാകൃഷ്ണന്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു.

ഭര്‍ത്താവ്: പരേതനായ വടക്കേപറമ്പില്‍ കൊച്ചുണ്ണി. മറ്റു മക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരായ രാജന്‍, രമേഷ് എന്നിവരാണ്.

error: Content is protected !!