കെ-റെയിൽ അശാസ്ത്രീയ അലൈൻ മെന്റ് പുനപരിശോധിക്കണം; സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം റെയിൽവേ അധികൃതരുമായി ചർച്ച നടത്തി

 നിർദ്ദിഷ്ട കെ-റെയിൽ അലൈൻ മെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം സതേൺ റെയിൽവേക്ക് നിവേദനം നൽകി. സേവ് പരപ്പനങ്ങാടി ഫോറം മുഖ്യരക്ഷധികാരിയും പരപ്പനങ്ങാടി നഗരസഭ ചെയർമാനുമായ ഉസ്മാൻ അമ്മാറമ്പത്ത്, ഫോറം ഭാരവാഹി എ.സി അബ്ദുൽ സലാം എന്നിവരാണ് സതേൺ റെയിൽവേയുടെ ചെന്നൈയിലുള്ള ഡിവിഷണൽ ഓഫീസിലെത്തി അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ടുള്ള നിവേദനം നൽകിയത്. നേരത്തെ പരപ്പനങ്ങാടി നഗര സഭ കെ-റെയിൽ പ്രൊജക്റ്റ്‌ നെതിരെ പ്രമേയം പാസാക്കിയിരിന്നു. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി യും, കെ.പി.എ മജീദ് എം.എൽ.എ യും സതേൺ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയങ്ങൾ സംസാരിസിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധിസംഘത്തെ ചർച്ചക്ക് ക്ഷണിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM

ജനറൽ മാനേജർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇദ്ദേഹം അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യ യെ പ്രതിനിധിസംഘവുമായി ചർച്ച നടത്തുന്നതിന് ചുമതലപ്പെടുത്തുകയായിരിന്നു. റെയിൽവേ മിനിസ്ട്രിയിലും, റെയിൽവേ ബോർഡിലും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ടുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യ പ്രതിനിധി സംഘത്തെ അറിയിച്ചു. അറബിക്കടലിനും കടലിനും, കടലുണ്ടി-കീരനല്ലൂർ പുഴക്കും ഇടയിൽ 2.8 കിലോമീറ്റർ വീതിയിലാണ് പരപ്പനങ്ങാടി പ്രദേശം നിലകൊള്ളുന്നത്.

മൂന്ന് ഭാഗത്തും തീരദേശ നിയമങ്ങളുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശം കൂടിയാണ് പരപ്പനങ്ങാടി. അതിനു പുറമെ ഇന്ത്യൻ റെയിൽവേ യുടെ എൻ.ഒ.സി നിയന്ത്രണങ്ങളും, തണ്ണീർതട സംരക്ഷണ നിയമങ്ങളും ഈ പ്രദേശത്ത് നിലവിലുണ്ട്. അതിനു പുറമെ കെ-റെയിൽ ന്റെ നിയന്ത്രണ നിയമങ്ങൾ കൂടി താങ്ങാൻ പരപ്പനങ്ങാടിക്ക് കഴിയില്ല. കെ-റെയിൽ നിർമ്മാണത്തിന് ശേഷം ഇരുവശത്തും 30 മീറ്റർ സംരക്ഷിത മേഖലയും, അതിനു ശേഷമുള്ള 500 മീറ്റർ ഇരുവശത്തും എൻ.ഒ.സി മേഖലയും കെ-റെയിൽ നിയന്ത്രണങ്ങൾ കൂടി പരപ്പനങ്ങാടിയിൽ വന്നാൽ ഇനി ഒരു നിർമ്മാണ പ്രവർത്തികളും പരപ്പനങ്ങാടിയിൽ സാധിക്കില്ല. അതിനു പുറമെ 10 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് മതിലുകൾ നിർമ്മിക്കുന്നത്തോടെ റൈലിനു അപ്പുറവും ഇപ്പുറവും പരസ്പര ബന്ധമില്ലാത്ത മേഖലകളായി മാറും. അരക്കിലോമീറ്റർ ഇടവിട്ട് മാത്രമാണ് അപ്പുറത്തേക്ക് ഇപ്പുറത്തേക്കും കടക്കുന്നതിനുള്ള മാർഗം ഉണ്ടാകുകയുള്ളൂ.മാത്രവുമല്ല എല്ലാ ഭാഗത്തും നിർമ്മാണ നിയന്ത്രണങ്ങൾ വരുന്നതിനാൽ ഈ പദ്ധതിക്ക് വേണ്ടി പരപ്പനങ്ങാടിയിൽ പൊളിച്ചു നീക്കേണ്ടി വരുന്ന ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർപ്പിട കെട്ടിടങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് പരപ്പനങ്ങാടിയിൽ പുനർ നിർമ്മാണം നടക്കില്ല. 2013 ലെ ഭൂമി ഏറ്റെടുക്കൽ പ്രകാരമുള്ള പുനരദിവാസം പരപ്പനങ്ങാടിയിൽ സഹിക്കാതെ വരുന്നതോടെ പൊളിച്ചു മാറ്റപ്പെടുന്ന സ്ഥാപനങ്ങൾ എന്നെന്നേക്കുമായി ഇല്ലാതെയാകുന്ന സാഹചര്യവും വരും..

error: Content is protected !!