തിരൂരങ്ങാടി: പ്രമുഖ ചരിത്രകാരനും, പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. മുസ്തഫ കമാല്‍ പാഷയെ സഹപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു. പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനമാണ് കമാല്‍ പാഷയുടെ ശിഷ്യഗണങ്ങളുടെയും, സഹപ്രവര്‍ത്തകരുടെയും അനുസ്മരണ വേദിയായി മാറിയത്.
ചടങ്ങിന്റെ ഉദ്ഘാടനവും, കമാല്‍ പാഷ അനുസ്മരണ പ്രഭാഷണവും ഡോ. കെ.ടി. ജലീല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പുതിയ കാലത്തിനും, തലമുറയ്ക്കും ഉള്‍ക്കൊള്ളാന്‍ നിരവധി മാതൃകാപരമായ പാഠങ്ങള്‍ അവശേഷിപ്പിച്ചാണ് ഡോ. മുസ്തഫ കമാല്‍ പാഷ വിടപറഞ്ഞിരിക്കുന്നതെന്ന് ഡോ. കെടി.ജലീല്‍ എംഎല്‍എ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും, സഹപ്രവര്‍ത്തകനായിരുന്നപ്പോഴും ആ അതുല്ല്യമായ വ്യക്തിപ്രഭാവത്തെ അടുത്തറിഞ്ഞിട്ടുണ്ട്. കമാല്‍ പാഷയുടെ ജിവിത സന്ദേശം എല്ലാവര്‍ക്കും വഴിവിളക്കായി നിലകൊള്ളുമെന്നും കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു.
കോളേജ് മാനേജര്‍ എം.കെ. ബാവ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.അസീസ്, മാനേജ്‌മെന്റ് പ്രതിനിധി ഡോ.ഇ.കെ. അഹമ്മദ് കുട്ടി, കോളേജ് അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പി.എം. അലവിക്കുട്ടി, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ഡോ. എസ്. ഷിബിനു, ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി ഡോ. കെ. മുഹമ്മദ്, ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ.പി.വി. അബ്ദുള്ള, അബ്ദുറസാഖ് സുല്ലമി, ആലുംനി അസോസിയേഷന്‍ ട്രഷറര്‍ ഷബീര്‍ മോന്‍, മുജീബ് റഹ്മാന്‍ കാരി, കെ.വി.മുബഷിറ, കുടുംബാംഗങ്ങളായ എന്‍.കെ. സാദിക്കലി, ഡോ. ബദീഉസ്സമാന്‍, ഡോ. നാജിദ ഷറഫ്, ചരിത്ര വിഭാഗം മേധാവി എം. സലീന എന്നിവര്‍ സംസാരിച്ചു.