കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ കോണ്ഗ്രസ് കൗണ്സിലർ മർദിച്ചെന്ന്

തിരൂരങ്ങാടി. പ്രമുഖ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ (82) കോണ്ഗ്രസ് നഗരസഭ കൗണ്സിലർ മർദ്ദിച്ചതായി പരാതി. ഇന്ന് വൈകുന്നേരം മുൻസിപ്പാലിറ്റി മുറ്റത്ത് വെച്ചാണ് സംഭവം. പൊതുജനങ്ങളടക്കം ഉപയോഗിക്കുന്ന നഗരസഭ ഓഫീസിന്റെ പുറത്തെ ബാത് റൂമിൽ മൂത്രമൊഴിക്കാൻ വന്നതായിരുന്നു കൃഷ്ണൻ കുട്ടി. ബാത്റൂമിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ വഴിയിൽ തടസ്സമായി ഗ്രോബാഗുകൾ വെച്ചത് ചോദ്യം ചെയ്തപ്പോൾ കൗണ്സിലരായ അലിമോൻ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. താലൂക് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി. പരാതിയിൽ പോലീസ് കേസ് എടുത്തു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz

അറിയപ്പെടുന്ന രാഷ്ട്രീയ ഹാസ്യ കഥാ പ്രസംഗകനാണ് ഇദ്യേഹം. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

സി പി എം കരുമ്പിൽ ബ്രാഞ്ച് അംഗമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി ചെമ്മാട്ട് പ്രകടനം നടത്തി.

error: Content is protected !!