പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ക്ക് ആവേശം തീര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍

പരപ്പനങ്ങാടി : പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച അവധിക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പിലെ കുട്ടിത്താരങ്ങള്‍ക്ക് താനൂരിലെ സ്റ്റേഡിയ ഉദ്ഘാടനം ഫുട്‌ബോള്‍ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അനുഭവമായി മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളെ ഒരേ വേദിയില്‍ കാണാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമായി മാറി.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് തുടങ്ങിയ ക്യാമ്പില്‍ 65 ഓളം കുട്ടികള്‍ പങ്കെടുത്തു ക്യാമ്പിന്റെ പരിസമാപ്തിക്ക് മുന്നോടിയായി കുട്ടികള്‍ക്ക് വീണ് കിട്ടിയ അവസരം ആയിരുന്നു താനൂരിലെ ഗ്രൗണ്ടുകളുടെ ഉദ്ഘാടനം. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം ലഭിച്ചത് മുതല്‍ കുട്ടികള്‍ വളരെയധികം ആവേശത്തില്‍ ആയിരുന്നു.

മലപ്പുറത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന നാല് മൈതാനങ്ങളുടെ ഉദ്ഘാടനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച ഫ്‌ലക്‌സ് ബോഡുമായിട്ടാണ് കുട്ടികള്‍ കൊച്ചു മാരായ കെട്ടി വിനോദ് വിബീഷ് വി അനൂപ് പരപ്പനങ്ങാടി എന്നിവരോടൊപ്പം താനൂരില്‍ എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവരെ കൂടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍, ആസിഫ് സഹീര്‍, അബീബ്‌റഹ്‌മാന്‍, എസ്ബിടി താരം ഉസ്മാന്‍, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സച്ചിന്‍, നിഹാല്‍, ഷഹീബ്, വിപിന്‍ എന്നിവരെയെല്ലാം കണ്ട ത്രില്ലിലാണ് കുട്ടിതാരങ്ങള്‍. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രിയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങളോടൊപ്പം ഫോട്ടോയും അതിനുശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത ഗ്രൗണ്ടില്‍ കളിച്ചതിനുശേഷമാണ് വാക്കേഴ്‌സ് താരങ്ങള്‍ താനൂരില്‍ നിന്നും മടങ്ങിയത്.

error: Content is protected !!