Saturday, July 12

ഇക്കുറിയും പതിവ് തെറ്റിയില്ല ; നോട്ട് ബുക്കുകള്‍ വിതരണം ചെയ്ത് പിജിസിഒ

തിരൂരങ്ങാടി : പതിവ് തെറ്റാതെ പതിനാറുങ്ങല്‍ പ്രദേശത്ത് പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള നോട്ട് ബുക്ക് വിതരണം നടന്നു. വിതരണോദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലര്‍ പി കെ അബ്ദുള്‍ അസീസ് പിജിസിഒ പ്രസിഡന്റ് ഷാഫി വലിയപീടിയേക്കലിന് നല്‍കി നിര്‍വഹിച്ചു.

നല്ല സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് നോട്ട്ബുക്കിന് വേണ്ടി ഫണ്ട് സമാഹരണം നടന്നത്. അതുകൂടാതെ രണ്ട് വലിയ ധന ശേഖരണവും നടന്നത് കൊണ്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറച്ച് നോട്ട് ബുക്ക് കുറവ് വന്നിട്ടുണ്ട്. എങ്കിലും അര്‍ഹരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നോട്ട് ബുക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പിജിസിഒ ഭാരവാഹികള്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നോട്ട് ബുക്ക് എത്തിക്കും. പിജിസിഒ കമ്മിറ്റി അംഗം പികെ റഷീദിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ഇസ്മായില്‍ മാളിയേക്കല്‍, സിഫാറത്ത് കണ്ണാടിതടം എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!