തേഞ്ഞിപ്പലം : നാഷണല്‍ യൂത്ത് സ്‌പോട്‌സ് ആന്റ് എജ്യൂക്കേഷന്‍ ഫെഡറേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഗോവയില്‍ നടന്ന നാഷണല്‍ യൂത്ത് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്. 15 സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഗെയിംസില്‍ ഹരിയാനയാണ് ചാമ്പ്യന്‍മാര്‍. വുഷു 80 പ്ലസ് വിഭാഗത്തില്‍ മുഹമ്മത് താജുദ്ദീനും ബോക്‌സിംഗ് 56 കിലോ വിഭാഗത്തില്‍ പി മുഹമ്മത് റസീനും സ്വര്‍ണ്ണം നേടി.
കിക്ക് ബോക്‌സിംഗ് 38 കിലോ വിഭാഗത്തില്‍ മിഗ്ദാദും 56 കിലോ വിഭാഗത്തില്‍ എം കെ ഷംറീന്‍ അലിയും 65 കിലോ വിഭാഗത്തിന്‍ മുഹമ്മത് അമന്‍ സയാനും സ്വര്‍ണ്ണമണിഞ്ഞു. 28 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷാമിലാണ് ഒന്നാം സ്ഥാനക്കാരന്‍. വുഷു 50 കിലോ വിഭാഗത്തില്‍ എം കെ മുഹമ്മത് ഷാമില്‍ ഒന്നാം സ്ഥാനം നേടി. ബോക്‌സിംഗ് 25 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷമ്മാസ് രണ്ടാം സ്ഥാനം നേടി. ബോക്‌സിംഗ് 60 കിലോ വിഭാഗത്തിന്‍ ഷെഫിന്‍ റഷീദും 20 കിലോ വിഭാഗത്തില്‍ സയ്യിദ് ഹംദാനുമാണ് വിജയികള്‍.