കൊടിഞ്ഞി പനക്കത്തായം സ്കൂൾ ഓലച്ചൂട്ട് പ്രദർശനം തിങ്കളാഴ്ച

തിരൂരങ്ങാടി: കൊടിഞ്ഞി പനക്കത്താഴം എല്‍.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഓലച്ചൂട്ട്-2022 നാളെ (തിങ്കൾ) നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പഴയ കാല ഉപകരണങ്ങളുടെയും എ.പി അബ്ദുല്‍ കലാം റിസര്‍ച്ച് സെന്റര്‍ വൈലത്തൂരിന്റെ ചരിത്ര പ്രദര്‍ശനവുമാണ് നടക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനം ഉച്ചക്ക് രണ്ട് മണിക്ക് കേരള ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവും കടുവ സിനിമയിലെ പാലപ്പള്ളി തിരുപ്പള്ളി… പാട്ടിന്റെ ഉപജ്ഞാതാവുമായ നാണു പാട്ടുപുരക്കല്‍ ഉദ്ഘാടനം ചെയ്യും. പഴയകാല കാർഷിക, ഗാർഹിക, തൊഴിൽ ഉപകരണങ്ങൾ പ്രദർശിപ്പിക്കും. 1922-ല്‍ ആരംഭിച്ച് ഇപ്പോള്‍ 350-ലേറെ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും നാല് തലമുറയിൽ പെട്ടവർ ആദ്യാക്ഷരം നുകര്‍ന്നിട്ടുണ്ട്. 2023 മാര്‍ച്ച് അവസാനത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറാം വാര്‍ഷിക പരിപാടിക്ക് അവസാനമാകുമെന്ന് പി.ടി.എ പ്രസിഡന്റ് ഹണീഷ് പുല്ലാണി, ഹെഡ്മാസ്റ്റര്‍ ടി ദിനേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

error: Content is protected !!