കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു

നന്നമ്പ്ര : രണ്ട് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ നൂറ്റി അഞ്ചാം വാർഷികവും പ്രധാനാധ്യാപിക ക്കുള്ള യാത്രയയപ്പും സമാപിച്ചു. യാത്രയയപ്പ് സമ്മേളനവും വാർഷിക സമ്മേളനവും കെ. പി. എ മജീദ് എം എൽ എ നിർവ്വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻറ് ആരിസ് പാലപ്പുറ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, എന്നിവർ മുഖ്യാതിഥികളായി. വിരമിക്കുന്ന പ്രധാനാധ്യാപിക എ. അനിത ടീച്ചറെ എം എൽ എ പൊന്നാട അണിയിച്ചു. PTA & SMC, സ്റ്റാഫ് , മൈ കൊടിഞ്ഞി വാട്ട്സ് അപ് കൂട്ടായ്മ, ടൗൺ ടീം കൊടിഞ്ഞി, വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് സാലിഹ് , TC അബ്ദു റഹിമാൻ എന്നിവരും വിദ്യാർത്ഥികളും ഉപഹാരം കൈമാറി. ശശി മാസ്റ്റർ നന്ദി പറഞ്ഞു.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.സുമിത്ര ചന്ദ്രൻ, സി. കഞ്ഞി മൊയ്തീൻ, ഷമീന വി കെ , വാർഡ് അംഗങ്ങളായ തസ്ലീന പാലക്കാട്ട്, എൻ. മുഹമ്മദ് കുട്ടി, സൈതലവി ഈർപ്പായി, മുസ്ഥഫ നടുത്തൊടി, മുഹമ്മദ് സാലിഹ്, എസ് എം സി ചെയർമാൻ സലീം പൂഴിക്കൽ, മുനിർ പി പി, അബ്ദുസ്സലാം പനമ്പിലായി, അബ്ദുസ്സമദ് എം.പി, മുഹമ്മദലി പാട്ടശ്ശേരി, റസാക്ക് ഊർപ്പായി, അജ്മൽ പാട്ടശ്ശേരി, സമീറ മദാരി, ഹുസൈൻ എം കെ, മൊയ്തുട്ടി, കെ.അബ്ദുൾ ജലീൽ, റഹ്മത്ത് പൊറ്റാനിക്കൽ, ഷബീർ സി.കെ, കെ.ഷാഹുൽ ഹമീദ്, ഡോ. യാസിർ, അലി പാലക്കാട്ട്, ആയിശ പനമ്പിലായി, ടി. അബ്ബാസ്, കെ. മനാഫ്, എം. അബ്ദുൽ അസീസ്, കെ.സുഹൈൽ, പ്രീത, ഷിൻജില, മുംതസ് ടീച്ചർ, മധു മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു.

error: Content is protected !!