Sunday, August 17

ഏഷ്യൻ സോഫ്റ്റ് ബേയ്സ് ബാൾ ചാമ്പ്യൻഷിപ്പിന് കൊടിഞ്ഞികരൻ

ഭൂട്ടാനിൽ വെച്ച് നടക്കുന്ന ഏഷ്യൻ സോഫ്റ്റ് ബേയ്സ് ബാൾ ഇന്ത്യ ടീമിൽ കൊടിഞ്ഞി സ്വദേശി മറ്റത്ത് മുഹമ്മദിന് അവസരം. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജ് രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിയും കൊടിഞ്ഞി തിരുത്തി സ്വദേശിയുമാണ് മുഹമ്മദ് മറ്റത്ത് . യൂനിവേഴ്സിറ്റി, സംസ്ഥാന – ദേശീയ ചാമ്പ്യൻഷിപ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിദ്യാർത്ഥിക്ക് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചത്. ഈ മാസം 10 മുതൽ 13 വരെയാണ് ഭൂട്ടാനിലെ തിംഫു-. റോയൽ ഗ്ലോബൽ യൂനിവേഴ്സിറ്റിയിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കൊടിഞ്ഞി തിരുത്തി നിവാസികളായ ഹൈദർ മറ്റത്തിന്റേയും ഖദീജയുടെയും മകനായ മുഹമ്മദ് 10 വർഷമായി സ്പോർട് അക്കാഡമി കുന്നുംപുറത്ത് കോച്ച് ഹംസക്ക് കീഴിൽ .പരിശീലനം നടത്തി വരുന്നു. തിരൂർ ഗവ. കോളേജിൽ നിന്ന് പരപനങ്ങാടി ചെട്ടിപ്പടി സ്വദേശിയും ഒന്നാം വർഷ മാത്തമാറ്റിക്ക്സ് വിദ്യാർത്ഥി അജിത്ത് വിക്കും ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്….

error: Content is protected !!