
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനായ കോടിയേരി ‘ജനകീയനായ’ സെക്രട്ടറി എന്ന നിലയില്‍ അണികള്‍ക്കും പ്രിയങ്കരനാണ്. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന്‍ അഞ്ചുതവണയും വി.എസ്. അച്യുതാനന്ദന്‍ മൂന്നുതവണയും ഇരുന്നിട്ടുണ്ട്.
പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.
കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളാകും.