കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് നാക് ‘എ’ ഗ്രേഡ് അംഗീകാരം. കോളജിന്റെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കോളജിന് എ ഗ്രേഡ് ലഭിച്ചത്. സി. ജി.പി.എ 3.09 ഓടെ നാക് എ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഗവ. കോളജ് എന്ന അത്യപൂര്‍വ ബഹുമതിയും കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് ലഭിച്ചു.
ഡിസംബര്‍ 21, 22 തീയതികളിലായി നടന്ന നാക് പിയര്‍ ടീം സന്ദര്‍ശനത്തിന് ഗുജറാത്തിലെ ജുനഗഡ് ഭക്തകവി നര്‍സിംഗ് മേത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. ചേതന്‍ കുമാര്‍ നന്ദിലാല്‍ ത്രിവേദി, പശ്ചിമ ബംഗാള്‍ മേധിനിപൂര്‍ വിദ്യാസാഗര്‍ സര്‍വകലാശാല പ്രൊഫ. മധു മംഗള്‍ പാല്‍, കന്യാകുമാരി അണ്ണാ വേളാങ്കണ്ണി കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. മരിയ ജോണ്‍ എന്നിവരാണ് നേതൃത്വം നല്‍കിയിരുന്നത്.
2013ല്‍ ചെറിയ പറമ്പ് മദ്ഹറുല്‍ ഉലൂം മദ്‌റസയില്‍ ആരംഭിച്ച കോളജ് വിദ്യാപോഷിണി എയ്ഡഡ് ട്രസ്റ്റ് സൗജന്യമായി വിട്ടു നല്‍കിയ വിളയില്‍- പറപ്പൂരിലെ സ്‌കൂളിനടുത്തുള്ള താത്ക്കാലിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. തുടര്‍ന്ന് ഇരുപത് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്വന്തം കെട്ടിടത്തിലേക്ക് കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റുകയും ചെയ്തു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz
കോവിഡ് മഹാമാരിക്കാലത്ത് സ്വന്തമായി രൂപകല്‍പന ചെയ്ത ‘മൂഡില്‍ പ്ലാറ്റ് ഫോമില്‍’ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ ക്ലാസ് നടത്തിയ ജില്ലയിലെ ഏക കോളജ് എന്ന ഖ്യാതിയും കൊണ്ടാട്ടി ഗവ. കോളജിന് നേടാനായി. പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ്, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ പ്രൊഫ. അബ്ദുല്‍ ലതീഫ് കാമ്പുറവന്‍, നാക് കോര്‍ഡിനേറ്റര്‍ ഡോ. ആബിദ ഫാറൂഖി , സീനിയര്‍ അധ്യാപകരായ ഡോ. രതീഷ്, ഡോ. ഒ.പി വിനേഷ്, ശിഹാബുദീന്‍, ഡോ. അഷ്‌റഫ്, ഡോ. മുഹ്‌സിന, ഡോ. അബ്ദുസലാം കണ്ണിയന്‍, ത്വാഹിര്‍, നിയാസ്,ഡോ. ലക്ഷ്മി.ജി., പ്രവീണ്‍ രാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കോളജിനെ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിച്ചത്. അഞ്ച് ഡിഗ്രി കോഴ്‌സുകളും രണ്ട് പി.ജി കോഴ്‌സുകളിലുമായി എഴുനൂറോളം കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.