
തിരൂരങ്ങാടി : കോട്ടക്കൽ സീനത്ത് ടെക്സ്റ്റയിൽസ് മാനേജിങ് പാർട്ണർ തിരൂരങ്ങാടി മനരിക്കൻ സീനത്ത് അബ്ദുർറഹ്മാൻ ഹാജി (70) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. കേരള മുസ്ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ്.
തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാൻ സംഘം വൈസ് പ്രസിഡണ്ട് ,
താഴെ ചിന മഹല്ല് വൈസ് പ്രസിഡണ്ട്, , കോട്ടക്കൽ വ്യാപാരി വ്യവസായി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: സഫിയ്യ, ക്ലാരി
മക്കൾ : അശ്റഫ് , ഇൽയാസ് , അനസ്, യഹ്‌യ , റശീദ , ജുവൈരിയ്യ .
മരുമക്കൾ. മുസ്തഫ പൊന്മുണ്ടം, അബ്ദുൽ ഗഫൂർ കരുവമ്പൊയിൽ, ഹാജറ ചാലിയം, നിഹാല തിരൂർ, സഫ്റീന ചെങ്ങാനി, ഹസീന കടുങ്ങാത്തുണ്ട്