കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി കൂട്ടബലാത്സംഗം ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു.  മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി 22 കാരിയെ പീഢിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോട് ചേവായൂർ സ്വദേശികളായ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽമീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒരു വർഷം മുൻപ് നടന്ന സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച യുവതിയെ അവിടെ വച്ച് പ്രതികൾ ജ്യൂസ് നൽകുകയും ബോധരഹിതയായ യുവതിയെ ഓരോരുത്തരും പീഢനത്തിന് ഇരയാക്കുകയുമായിരുന്നു. പൊലീസിൽ യുവതിയുടെ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തിയത്. വ്യാഴാഴ്ച കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ വെള്ളിയാഴ്ച രാവിലെ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാൾ കൂടി പിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ് അറിയിച്ചു. യുവതിയെ ആരോഗ്യ പരിശോധനയും ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായി പറയുന്നതിൻ്റെ തെളിവുകളും മൊഴിയും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!