മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി : മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) ആണ് മരിച്ചത്. ചെണ്ടപ്പുറയ യിൽ കോഴിക്കട നടത്തുകയായിരുന്നു ഇദ്ദേഹം.

വെള്ളിയാഴ്ച വൈകുന്നേരം മമ്പുറം – വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. കബറടക്കം ഇന്ന് നടക്കും.

error: Content is protected !!