നിർത്തിയിട്ട ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു, ലോറി ജീവനക്കാരൻ മരിച്ചു

കോഴിക്കോട്: കടയിലേക്ക് കോഴിയെ ഇറക്കി കൊണ്ടിരിക്കുകയായിരുന്ന ലോറിയിൽ കെ എസ് ആർ ടി സി ബസ്സിടിച്ചു ലോറിയിലെ തൊഴിലാളി മരിച്ചു. കോഴിക്കോട് അരീക്കാട് ഇന്ന് പുലർച്ചെ 5 മണിക്കാണ് അപകടം. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ നിന്ന് ലോഡ് ഇറക്കുകയായിരുന്നു ഷഫീഖ്. അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷഫീഖ് ലോറിയിൽ നിന്ന് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.

error: Content is protected !!