കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മലപ്പുറം സ്വദേശിനിയായ യുവതി മരിച്ച നിലയില്‍ ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല ; അന്വേഷണം ശക്തമാക്കി പൊലീസ്
കോഴിക്കോട് : സ്വകാര്യ ലോഡ്ജില്‍ മലപ്പുറം സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പട്ടിക്കാട് സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ് എന്നയാളെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായിട്ടുണ്ട്. തൃശൂര്‍ തിരുവില്വാമല സ്വദേശിയായ അബ്ദുള്‍ സനൂഫിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാന്‍ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തിരികെ വന്നില്ല. സനൂഫിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ മുറിയില്‍ നിന്ന് ലോഡ്ജ് ബില്ല് അടക്കാന്‍ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് പുറത്തുപോയ യുവാവ് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില...