
തിരുവനന്തപുരം : ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം. ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ 10 കോടി കടക്കുന്നത്. ഓണം കഴിഞ്ഞ് കേരളത്തില്‍ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വര്‍ധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നില്‍. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയതും ഡിപ്പോകള്‍ക്കു ടാര്‍ഗറ്റ് നല്‍കിയതുമാണ് വരുമാന വര്‍ധനയ്ക്കു കാരണമായത്.
മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്.