Saturday, August 16

ഓറിയന്റൽ സ്കൂൾ ടീച്ചേഴ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം കെ.ടി.ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു


തിരൂരങ്ങാടി : സംസ്ഥാനത്തെ സംസ്കൃതം, അറബി ഓറിയന്റൽ സ്കൂൾ ടീച്ചേഴ്സ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എ നിർവഹിച്ചു. കേരളത്തിലെ 41 ഓറിയന്റൽ സ്കൂളുകളുടെ തനിമ നിലനിർത്തണമെണ് സംയുക്ത യോഗം അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ ആധ്യക്ഷനായിരുന്നു. യോഗത്തിൽ തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എം.പി.അബ്ദുസ്സലാം മാസ്റ്റർ, എൽ.കുഞ്ഞഹമ്മദ്, ഒ.ഷൗക്കത്തലി, ടി.അബ്ദുറഷീദ്,
മുനീർ താനാളൂർ, നസീർ ചെറുവാടി,
രാഹുൽ . ഒ.എസ്,
റഷീദ് ഉഗ്രപുരം, സുബൈർ പീടിയേക്കൽ, കെ.വി. ഇസ്മായീൽ, സാബിർ ചെമ്മാട്, അബ്ദുൽ കബീർ എന്നിവർ സംസാരിച്ചു.

error: Content is protected !!