മാപ്പിള സാഹിത്യ – കലാ മേഖലക്ക് അതുല്ല്യ സംഭാവനകൾ അർപ്പിച്ച പ്രതിഭകളുടെ സ്മരണാർത്ഥം കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമവും ജീവകാരുണ്യ -കലാ സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തിത്ത്വങ്ങൾക്കുള്ള സ്നേഹാദരവും കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകർ പങ്കെടുക്കുന്ന ഇശൽ നിലാവും ജൂൺ 30 ന്, തിരൂരങ്ങാടിയിൽ വെച്ച് സംഘടിപ്പിക്കുവാൻ മാപ്പിള കലാ അക്കാദമി ചാപ്റ്റർ ഓഫീസിൽ ചേർന്ന മെംബർമാരുടെ യോഗം തീരുമാനിച്ചു.
ചാപ്റ്റർ പ്രസിഡന്റ് സിദ്ധീഖ് പനക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് എ.കെ മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.
അശ്റഫ് മനരിക്കൽ, സി.പി ഇസ്മായിൽ, പി.കെ അസീസ്, ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, അബ്ദുൽ സലാം മച്ചിങ്ങൽ, സമീർ വലിയാട്ട്, റഷീദ് വെള്ളിയാമ്പുറം, ഷംസുദ്ധീൻ മാസ്റ്റർ കാനാഞ്ചേരി, സി.പി നസ്റുള്ള, കെ.പി അസ്ക്കർ ബാബു, കെ.ടി അസീസ്, കരീം തോട്ടുങ്ങൽ, യൂസുഫ് ചുള്ളിപ്പാറ, വി.പി മൊയ്തീൻ കുട്ടി, ബി.കെ അൻസാർ, ഷംസുദ്ധീൻ
അറ്റത്തങ്ങാടി, ഹംസ പന്താരങ്ങാടി, കബീർ കാട്ടിക്കുളങ്ങര എന്നിവർ പ്രസംഗിച്ചു.