
കുറുപ്പന്‍ കണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു. മലബാര്‍ മക്കാനിയില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം മുതിര്‍ന്ന ആളുകളെ ആദരിച്ചും ഭദ്രദീപം കൊളുത്തിയും ഉദ്ഘാടനം ചെയ്തു. ഷീബയുടെ അവതരണത്തില്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് കുടുംബ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംഗമം തീരുമാനിച്ചു.