Tuesday, August 19

കെ.വി.റാബിയക്ക് പത്മശ്രീ പുരസ്‌കാരം കൈമാറി

തിരൂരങ്ങാടി: പത്മശ്രീ നേടിയ കെ.വി. റാബിയയ്ക്കുള്ള പത്മശ്രീ പുരസ്‌കാരം ജില്ല കലക്ടർ വി ആർ പ്രേംകുമാർ വീട്ടിലെത്തി കൈമാറി. നേരത്തെ ഡൽഹിയിൽ രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ മൂലം റാബിയക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് വീട്ടിലെത്തി കൈമാറിയത്. തഹസിൽദാർ പി ഒ സാദിഖും സംബന്ധിച്ചു.

error: Content is protected !!