പെരുന്നാള്‍ ആഘോഷത്തിലേക്ക് ആവേശമായി ലബ്ബൈക്ക് ഡിജിറ്റല്‍ ക്വിസിന് പരിസമാപ്തി

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ‘ലബ്ബൈക്ക്’ ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. തഖ് വിയ, എതിക്‌സ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച മത്സരം ആവേശവും അനുഭൂതിയും അനുഭവവുമായി. സ്‌കൂളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മല്‍സരം.ആദ്യ ഘട്ടത്തില്‍ 5,6,7 ക്ലാസുകളിലെ പന്ത്രണ്ട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം 24 പേര്‍ റിട്ടണ്‍ ടെസ്റ്റിലൂടെ മാറ്റുരയ്ക്കുകയും അതില്‍ നിന്നും 6 പേര്‍ ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഫാത്തിമ റിന്‍ഷ അഞ്ചാം ക്ലാസ്, ഫാത്തിമ റിദ, നഫ്‌ന ഷാനി ആറാം ക്ലാസ്, മുഹമ്മദ് റാസി,നാദിയ തസ്‌നി,അന്‍ഷിദ് കെ.വി ഏഴാം ക്ലാസ് എന്നിവരാണ് ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനല്‍ റൗണ്ട് ഓറല്‍ ആന്‍സറിംങ്ങ്, പിച്ചര്‍ ഐഡന്‍ന്റിഫൈ, ഫ്‌ളാഗ് ഐഡന്‍ന്റിഫൈ, സൗണ്ട് വെരിഫിക്കേഷന്‍ എന്നീ നാല് സ്റ്റേജിലൂടെയാണ് നടന്നത്. അവസാനം ഏഴ് .സി ക്ലാസിലെ മുഹമ്മദ് റാസി നാല്‍പത്തി അഞ്ച് പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ റിദ മുപ്പത്തഞ്ച് പോയന്റോടെ രണ്ടാം സ്ഥാനവും ഏഴാം ക്ലാസ് വിദ്യാര്‍ഥി അന്‍ഷിദ് കെ.വി 25 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചടങ്ങില്‍ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്കായ് പി.ടി.എ പ്രസിഡന്റ് പനക്കല്‍ മുജീബ് സ്‌പോണ്‍സര്‍ ചെയ്ത് ആധാര്‍ ഗോള്‍ഡ് ചെമ്മാട് നല്‍കുന്ന സ്‌നേഹം സമ്മാനവും ചടങ്ങില്‍ കൊടുത്തു.

തഖ് വിയ കണ്‍വീനര്‍ അസീസ് ഫൈസി കൂണ്ടൂര്‍ മത്സരങ്ങളുടെ നിയന്ത്രണം നിര്‍വഹിച്ചു. ഇസ്ഹാഖ് ഫൈസി ടെക്‌നിക്കല്‍ സപ്പോര്‍ട്ടറായി, തഖ് വിയ കോ-കണ്‍വീനര്‍ മൊയ്തീന്‍ ഫൈസി, ഫൈസല്‍ ഫൈസി, മറ്റു അധ്യാപകരും നേതൃത്വം നല്‍കി.

error: Content is protected !!