മുതുവല്ലൂര്‍ : സമഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി മുതുവല്ലൂര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഉത്പാദിപ്പിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം എടവണ്ണപ്പാറ ട്രോമാകെയര്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് നല്‍കി മഞ്ചേരി ഡിഎല്‍എസ്എ (സീനിയര്‍ ഡിവിഷന്‍) സിവില്‍ ജഡ്ജ് ഷാബിര്‍ ഇബ്രാഹിം നിര്‍വഹിച്ചു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.
എന്‍ സി. അഷ്‌റഫ് (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), നജ്മ ബേബി (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ഷിബു അക്കര പറമ്പില്‍ (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ആരിഫ വാര്‍ഡ് മെമ്പര്‍, നാണിയാപു മെമ്പര്‍, കരിം എളമരം (വോയിസ് ഓഫ് ഡിസേബിള്‍ഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് ), വോയിസ് ഓഫ് ഡിസേബിള്‍ഡ് സ്റ്റേറ്റ് കോഡിനേറ്റര്‍ അനീഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് ബീരാന്‍കുട്ടി, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ റഷീദ്, ബിആര്‍സി പിടിഎ പ്രസിഡണ്ട് ഉമ്മുല്‍ ഹസനത്ത്, കുടുംബശ്രീ എഡിഎസ് മെമ്പര്‍മാര്‍, ബഷീര്‍ മാഷ് (സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍) തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. രക്ഷിതാക്കള്‍, ബിആര്‍സി സ്റ്റാഫുകള്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. സിഡിഎസ് പ്രസിഡന്റ് ഷഹര്‍ ബാനു സ്വാഗതവും ബിആര്‍സി ടീച്ചര്‍ സുജ നന്ദിയും പറഞ്ഞു.