തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗദ്ഗനാണ്. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെട്ട ആൾ കൂടിയാണ്.

error: Content is protected !!