Saturday, August 16

ലൈഫ് ഫോര്‍ ഊര്‍ജ്ജ സംരക്ഷണ്‍ ; പി.എം.എസ്.ടിയില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

തിരൂരങ്ങാടി : കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് എന്‍.എസ്.എസ്. യൂണിറ്റും കരിപ്പൂര്‍ എവര്‍ഷൈന്‍ ലൈബ്രറിയും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ലൈഫ് ഫോര്‍ ഊര്‍ജ്ജ സംരക്ഷണ്‍ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

വ്യാഴാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി സെക്രട്ടറി അബ്ദു സലാം അധ്യക്ഷനായി. മര്‍ക്കസ് ജനറല്‍ സെക്രട്ടറി എന്‍ പി ആലിഹാജി സംസാരിച്ചു. ഇഎംസി റിസോഴ്‌സ് പേഴ്‌സണ്‍ സി.പി ഹംസത്ത് ‘ജീവിതശൈലിയും ഊര്‍ജ്ജ സംരക്ഷണവും ‘ എന്ന വിഷയം അവതരിപ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അര്‍ഷദ് ചൊക്ലി സ്വാഗതവും മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു.

error: Content is protected !!