മുന്നിയൂർ : ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് ഷിഗല്ലോസിസ് രോഗത്തിന്റെ ഉറവിടം
കണ്ടു പിടിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ
ആലിഞ്ചുവട് പ്രദേശത്ത് നെടുവാ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിൽ
ഹെൽത്ത് ഇൻസ്പെക്ടർമാരായ സവിത.എം, അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഅജിത.എം, ജലീൽ. എം. എന്നിവർ നടത്തിയ കട പരിശോധനയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന സഹല ഹോട്ടൽ,സന ബേക്കറി,അബ്ദുറഹ്മാന്റെ ഫ്രൂട്സ് സ്റ്റാൾ -ബേക്കറി എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുവാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഫ്രൂട്ട് സ്റ്റാളിൽ ആഹാര സാധനങ്ങളോടൊപ്പം കണ്ടെത്തിയ ലക്ഷ്മണരേഖ (കൂറ ചോക്ക്), കൊതുക് തിരി മുതലായവ ആഹാര സാധനങ്ങൾ വിൽക്കുന്ന സ്ഥലങ്ങളിൽ ഇടകലർന്ന് പാടില്ലെന്നും ഇത്തരം വസ്തുക്കൾ തത്സമയം തന്നെ നീക്കം ചെയ്യിപ്പിക്കുകയും, ഹോട്ടലിൽ- മുകളിൽ ചിലന്തിവല മൂടിയ വൃത്തിഹീനമായ അടുക്കള, തുറന്നു വച്ചിരിക്കുന്ന ഭക്ഷണം, മറ്റ് കറികൾ തുടങ്ങിയവ മാലിന്യം കൂട്ടിയിട്ട അടുക്കളയിൽ കണ്ടെത്തി. പരിശോധന വരും നാളുകളിൽ തുടരുമെന്നും, തുടർ പരിശോധനയിൽ മേൽസൂചിപ്പിച്ച കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലും, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസും അറിയിച്ചു.