35 വര്‍ഷത്തിന് ശേഷം ഒത്തുകൂടിയപ്പോള്‍ പ്രണയം വീണ്ടും പൂവിട്ടു ; കുടുംബം ഉപേക്ഷിച്ച് കമിതാക്കള്‍ ഒളിച്ചോടി

Copy LinkWhatsAppFacebookTelegramMessengerShare

തൊടുപുഴ : 35 വര്‍ഷത്തിനു ശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമത്തിലാണ് പഴയ പ്രണയം വീണ്ടും പൂവിട്ട് അന്‍പതു വയസ്സു പിന്നിട്ട കമിതാക്കള്‍ ഒളിച്ചോടിയത്. ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുമാണ് ഒളിച്ചോടിയത്.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും കണ്ടു മുട്ടിയതിന് പിന്നാലെ മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷമാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മയും ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനും ഒളിച്ചോടിയത്.

വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്നു കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇവര്‍ ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തി. രണ്ടുപേരെയും കാണാതായതു സംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!