പുത്തനത്താണിയിലെ ഹോട്ടലില്‍ ചിക്കനില്‍ നിന്ന് പുഴുക്കള്‍ ; ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂര്‍ : പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലില്‍ ചിക്കനില്‍ നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി. തിങ്കളാഴ്ച കന്മനം മേടിപ്പാറ സ്വദേശി ഇരിങ്ങാവൂര്‍ വളപ്പില്‍ ഷറഫുദ്ദീനും കുടുംബത്തിനുമാണ് ഭക്ഷണത്തില്‍നിന്ന് പുഴുക്കളെ കിട്ടിയത്. തുടര്‍ന്ന് പൊലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നല്‍കി.

തിങ്കളാഴ്ച രാത്രി ഷറഫുദ്ദീനും കുടുംബവും കഴിക്കുന്നതിനിടെ ബിരിയാണിയിലെ ചിക്കനില്‍ നിന്നാണ് ജീവനുള്ള പുഴുക്കളെ കിട്ടിയത്. ഇതോടെ പുഴുക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഷറഫുദ്ധീന്‍ പോലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നല്‍കുകയായിരുന്നു. ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

സംഭവമറിഞ്ഞ് കല്‍പ്പകഞ്ചേരി പൊലീസ് ഹോട്ടലില്‍ എത്തി കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുത്തു. ഭക്ഷ്യ സുരക്ഷ വകുപ്പ് ചൊവ്വാഴ്ച തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. ചിക്കനിലെ രക്തത്തിലുള്ളതാകാം പുഴുക്കളെന്ന് ഹോട്ടല്‍ അധികൃതര്‍ വിശദീകരിച്ചതായി ഷറഫുദ്ദീന്‍ പറയുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!