
തിരുവനന്തപുരം : സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ബറ്റാലിയന്‍ എഡിജിപിയായ എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ച് സ്ഥാനക്കയറ്റം നല്‍കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലന്‍സ് ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലായും നിയോഗിച്ചു. ജയില്‍ ഡിജിപി ആയിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു. ഐജി സേതുരാമന്‍ ജയില്‍ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നല്‍കി. ക്രൈംബ്രാഞ്ചില്‍ നിന്നും എ അക്ബറിനെ ഇന്റലിജന്‍സില്‍ നിയമിച്ചു. സ്പര്‍ജന്‍കുമാര്‍ ക്രൈംബ്രാഞ്ച് ഐജിയാകും.