
തിരൂരങ്ങാടി: വിദ്യാർഥികളിൽ കാർഷിക സംസ്കാരവും അധ്വാന ശീലവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ കൂട്ടൂ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. സ്കൂൾ വളപ്പിനോട് ചേർന്നുള്ള തരിശു ഭൂമിയിലാണ് സ്കൂൾ ഹരിത സേനാ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കപ്പകൃഷി ഒരുക്കിയത്.
വിളവെടുപ്പിന്റെ ഉത്ഘാടന കർമ്മം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ജംഷീർ നഹ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം സിപി യൂനുസ്,
വൈസ് പ്രിൻസിപ്പൽ ഇർഷാന, എൽ.പി വിഭാഗം ഹെഡ് സി .ഫർസാന,
അദ്ധ്യാപകരായ വി.പി ഖിള്ർ, പി. ഇർഷാദലി, പി.റാഷിദ്, വിദാം ലുബോ ന്യൂമായ്, പി. സൗദാബി എന്നിവർ നേതൃത്വം നൽകി.