മലപ്പുറം : മലപ്പുറം ഗവ: ആശുപത്രിയില്‍ ചരിത്രത്തിലാദ്യമായി ഇടുപ്പ് മാറ്റി വെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. നടക്കുകയും ഇരിക്കുകയും കിടക്കുകയുംചെയ്യുന്ന സമയങ്ങളിലെല്ലാം അസഹ്യമായ ഇടുപ്പ് വേദനകൊണ്ട് ബുദ്ധിമുട്ടിയിരുന്ന കുറുവ വറ്റലൂര്‍ സ്വദേശിക്കാണ് മലപ്പുറം ഗവ:ആശുപത്രിയിലെ അസ്ഥി,സന്ധിവാത രോഗവിദഗ്ദനായ ഡോക്ടര്‍ മുഹമ്മദ്‌നിഷാദ്, ഡോക്ടര്‍ മുഹമ്മദ്ബഷീര്‍ എന്നവരുടെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി ശസ്ത്രകിയ നടത്തിയത്. മണിക്കൂറുകള്‍ നീണ്ടു നിന്ന ശസ്ത്രക്രിയയില്‍ അജ്മല്‍, നഴ്സിങ് സ്റ്റാഫ് ഷാജി, മുഹ്‌സിന, രഞ്ജിത് , നഴ്‌സിംഗ് അസിസ്റ്റന്റ് സജി, ഗ്രേഡ് 2 വിജയകുമാരി എന്നിവരും സഹായികളായി. മലപ്പുറം ഗവ: ആശുപത്രിയില്‍ ഡോക്ടര്‍ മുഹമ്മദ് നിഷാദ് ഇതിനോടകം തന്നെ നൂറോളം ലിഗമെന്റ് ഇന്‍ ജൂറികള്‍ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും, നിരവധി മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. ഇത് നിര്‍ദ്ധനരും പാവപ്പെട്ടവരുമായ നിരവധി രോഗികള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്.