പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ച് 104 കാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ ജനറല്‍ ആശുപത്രിയില്‍ വിജയകരമായി നടത്തി ; ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

എറണാകുളം : 104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി നടത്തി എറണാകുളം ജനറല്‍ ആശുപത്രി. ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ആശുപത്രി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു

ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അങ്ങനെയൊരു ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ . ഒരുപക്ഷേ അതൊരു പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. തീര്‍ച്ചയായും മുതിര്‍ന്ന പൗരന്മാരായിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ ഊര്‍ജം പകരുന്നതാണ് എറണാകുളം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ. സര്‍ജറി കഴിഞ്ഞ് തീവ്ര പരിചരണത്തിന് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്കകം ബുദ്ധിമുട്ടുകള്‍ കൂടാതെ നടക്കാന്‍ കഴിയുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സൂപ്രണ്ട് ഡോ. ഷാഹിര്‍ ഷായുടെ ഏകോപനത്തില്‍ ഓര്‍ത്തോ വിഭാഗത്തിലെ ഡോ. രാജേഷ് കെ., ഡോ. മനു പി. വിശ്വം, അനസ്‌തേഷ്യയിലെ ഡോ. ഷര്‍ളി എന്നിവരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തിയേറ്ററിലെ നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടങ്ങിയ ടീം ആണ് സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്.

error: Content is protected !!