
റിയാദ്: റിയാദിലുളള മകളുടെ അടുത്തേക്ക് സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക മരിച്ചു. കണ്ണൂര്‍ പെരിമ്പ സ്വദേശിനി ടി.പി. ജമീല (64) ആണ് മരിച്ചത്. റിയാദിലുളള മകളായ സല്‍മത്തിന്റെയും ഭര്‍ത്താവ് അഷ്‌റഫിന്റെയും അടുത്തേക്കാണ് സന്ദര്‍ശന വിസയില്‍ ഇവരെത്തിയത്.
മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇസ്മാഈല്‍ കാറോളം എന്നിവര്‍ രംഗത്തുണ്ട്. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് മമ്മു. മക്കള്‍: ലത്തീഫ്, അസീസ് (ഇരുവരും പരേതര്‍), ജബ്ബാര്‍, സിദ്ദീഖ്, സല്‍മത്ത്, ഫൗരീദ, സറീന. മരുമക്കള്‍ : അഷ്‌റഫ് (റിയാദ്), റിയാസ്, നിസാര്‍ ( ഇരുവരും ദുബൈ)