Tuesday, October 14

ജിദ്ദയില്‍ മലയാളി ഫുട്‌ബോളര്‍ ഷാഹിദ് എന്ന ഈപ്പു നിര്യാതനായി

ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‌ബോളര്‍ ഷാഹിദ് എന്ന ഈപ്പു ( 30 ) നിര്യാതനായി. ടൗണ്‍ ടീം സ്ട്രൈക്കേഴ്സ് ക്ലബ്ബില്‍ മുന്‍നിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മല്‍ സ്വദേശിയാണ്.

ദീര്‍ഘ കാലമായി ജിദ്ദയില്‍ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരിച്ചു

error: Content is protected !!