മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി.

പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്പർമാരായ ആച്ചുട്ടി, ജിഷ, ഇബ്രാഹീം, മുഹമ്മദ്‌, എന്നവരും പഞ്ചായത്ത്‌ സെക്രട്ടറി മറ്റു സ്റ്റാഫ്ഗങ്ങൾ ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.
വാർഡ് ഹരിത കർമ്മ സേനയും കുടുംബശ്രീ പ്രവർത്തകരും നടത്തിയ വിവിധയിനം കലാപരിപാടികൾ വളരെയേറെ ശ്രദ്ധേയമായി.

error: Content is protected !!