മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ ഏഴിന് തുടക്കമാവും

തിരൂരങ്ങാടി (മമ്പുറം): ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരു ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് ജൂലൈ ഏഴിന് ഞായറാഴ്ച അസ്റ് നിസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ട സിയാറത്തോടെ തുടക്കമാവും.

മമ്പുറം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തും. മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വറലി ഹുദവി പുളിയക്കോട്, അഹ്്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവരുടെ മതപ്രഭാഷണങ്ങള്‍, മജ്ലിസുന്നൂര്‍, മമ്പുറം സ്വലാത്ത്, ചരിത്ര സെമിനാര്‍, മമ്പുറം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം, അനുസ്മരണ ദുആ സംഗമം, അന്നദാനം, ഖത്മ് ദുആ മജ്ലിസ്, ആത്മീയസംഗമങ്ങള്‍, മൗലിദ് മജ്്ലിസ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അന്നദാന പരിപാടി ഉദ്ഘാടനം ചെയ്യും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങള്‍ നേതൃത്വം നല്‍കും. സനദ്്ദാനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാര്‍ നിര്‍വഹിക്കും.

ജൂലൈ 7 മുതല്‍ 14 വരെ നടക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചയില്‍ സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.പി മുസ്ഥഫ ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ദുല്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട്, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, എ.പി ഉണ്ണി കൃഷ്ണന്‍ തുടങ്ങി മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മഖാം ഏറ്റെടുത്തതിന് ശേഷമുള്ള 26-ാമത്തെ നേര്‍ച്ചയാണ് ഇത്തവണ നടക്കുക.

error: Content is protected !!