ക്യാരംസ് കളിക്കിടെ തര്‍ക്കം ; സുഹൃത്തിന്റെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ചു, യുവാവ് പിടിയില്‍

ക്യാരംസ് കളിക്കിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്. ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ട്.

മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ക്യാരംസ് കളിക്കുന്നതിനിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്ന് ശ്രീനാഥിനെ ശ്രീക്കുട്ടന്‍ ചീത്തവിളിച്ചു. തുടര്‍ന്ന് ശ്രീനാഥ് കളിനിര്‍ത്തി മാറിയിരുന്നു. പിന്നാലെ തന്റെ സ്‌കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് ശ്രീക്കുട്ടന്‍ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയും ചെയ്തു.

error: Content is protected !!