പ്രണയം നിരസിച്ചു; യുവതിയെ തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

Copy LinkWhatsAppFacebookTelegramMessengerShare

ചെന്നൈ: ആദമ്പാക്കത്തെ മാണിക്കത്തിന്റെയും പോലീസ് കോൺസ്റ്റബിൾ രാമലക്ഷ്മിയുടെയും മകൾ സത്യ(19)യെയാണ് പ്രണയ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നത്.

ടി നഗറിലെ സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയായ സത്യ കോളേജിൽ പോകാനായി തീവണ്ടിക്ക് കാത്തിരിക്കയായിരുന്നു. അവിടേക്ക് പ്രണയാഭ്യർഥനയുമായി ശല്യംചെയ്യുന്ന ആദമ്പാക്കത്തെ സതീഷ് (23) എത്തുകയായിരുന്നു.പ്രണയാഭ്യർഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് സബർബൻ തീവണ്ടി സെയ്‌ന്റ്‌ തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലേക്കെത്തുമ്പോൾ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നു.

സതീഷിനെ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. മൂന്നാഴ്ച മുമ്പ് സതീഷ് തന്നെ പ്രണയാഭ്യർത്ഥനയുമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.

സെയ്‌ന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ റെയിൽവേ സംരക്ഷണസേനയും താംബരം, മാമ്പലം പോലീസ് സ്റ്റേഷനിലെ പോലീസുകാരും സംഭവസ്ഥലത്തെത്തി.റെയിൽവേ പോലീസ് കേസ് രജിസ്റ്റർചെയ്തു.ചെന്നൈ വിമാനത്താളത്തിലെ താത്കാലിക ജീവനക്കാരനായ സതീഷിനെ പിടികൂടാനായി ഏഴ് പോലീസ് സംഘങ്ങളെ നിയോഗിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!