യുവതിയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു

എടപ്പാൾ : പട്ടാപകല്‍
യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു.
ഇന്ന് രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.
അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയേയാണ് മോഷ്ടാവ് കസേരയിൽ കെട്ടിയിട്ടത്. മുഖം മൂടിയും ഗ്ലൗസും ധരിച്ച്
വീടിന് അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ ബലമായി പിടികൂടി കസേരയിൽ കെട്ടിയിട്ട ശേഷം വളയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
അച്ഛൻ അശോകൻ ആശുപത്രിയിലേക്കും അമ്മ കുളിക്കാൻ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്.
ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

error: Content is protected !!