Friday, August 15

ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും വീണ്ടും വരും മുച്ചക്ര സ്‌കൂട്ടറില്‍

പൊന്നാനി : പൊന്നാനിയിലെ ഭാഗ്യാന്വേഷികള്‍ക്ക് മുന്നില്‍ ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും ഇനിയും സ്‌കൂട്ടറിലെത്തും. ഭാഗ്യം വിറ്റ് ജീവിക്കുന്ന മാറഞ്ചേരി മുക്കാല സ്വദേശി മണികണ്ഠനും ഭാര്യ സുന്ദരിയും നിര്‍ഭാഗ്യത്തിന്റെ ചുഴിയിലായിരുന്നു ഏതാനും നാളുകള്‍. ഭിന്നശേഷിക്കാരനായ മണികണ്ഠന്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഭര്‍ത്താവിന് സഹായമായി ഭാര്യ സുന്ദരിയും എപ്പോഴും കൂടെ കാണും.

അടുത്തിടെ ഇവരുടെ മുച്ചക്ര സ്‌കൂട്ടര്‍ നന്നാക്കാനാവാത്ത വിധം തകരാറിലായതാണ് ഇവരുടെ ഉപജീവനമാര്‍ഗത്തിന് വിലങ്ങു തടിയായി മാറിയത്. പുതിയ സ്‌കൂട്ടര്‍ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും നേരത്തെ സ്‌കൂട്ടര്‍ ലഭിച്ച കാരണത്താല്‍ പരിഗണിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ താലൂക്ക്തല അദാലത്തില്‍ ആവശ്യവുമായി മണികണ്ഠനും ഭാര്യയും മന്ത്രി വി. അബ്ദുറഹിമാന് മുന്നിലെത്തുന്നത്. ഇവരുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ മന്ത്രി ഇവര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നു.

error: Content is protected !!